സന്തോഷ് കുമാറിനു രാഷ്രപതിയുടെ പോലീസ് മെഡൽ

santhosh kumar

കെ.എ.പി രണ്ടാം ബറ്റാലിയനിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിനു വിശിഷ്ടസേവനത്തിനുള്ള രാഷ്രപതിയുടെ പോലീസ് മെഡൽ . നിലവിൽ സംസ്ഥാന പോലീസ് മേധാവിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ് സന്തോഷ് കുമാർ. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന തീവ്രവാദ കേസുകൾ അന്വേഷിച്ച് തെളിയിച്ചതാണ് ബഹുമതിക്ക് അർഹനാക്കിയത്.

ഏഴ് വർഷത്തെ എൻഐഎയിലെ സേവനം പരിഗണിച്ചാണ് മെഡൽ നൽകിയത്. പേരൂർക്കട സ്വദേശിയായ സന്തോഷ് കുമാർ കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത ആദ്യത്തെ 5 കേസുകളുടെ അന്വേഷണത്തിലും പ്രമുഖ പങ്കു വഹിച്ചിരുന്നു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top