ഇന്ത്യപോലൊരു വലിയ രാജ്യത്ത് ഇതെല്ലാം സ്വാഭാവികം; കുട്ടികളുടെ മരണത്തെ നിസ്സാരമാക്കി അമിത് ഷാ

amit-shah

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ 74 കുട്ടികൾ മരിച്ച സംഭവത്തെ നിസ്സാരവത്കരിച്ച് അമിത് ഷാ. കുട്ടികൾ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആദിത്യനാഥ് രാജിവയ്ക്കണമെന്ന കോൺഗ്രസ് ആവശ്യം തള്ളിയാണ് അമിത് ഷായുടെ പ്രതികരണം.

ഇന്ത്യപോലൊരു വലിയ രാജ്യത്ത് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് ആദ്യമൊന്നുമല്ലെന്നും സംഭവത്തെ നിസ്സാരവത്കരിച്ച് അമിത് ഷാ പറഞ്ഞു.

കുട്ടിളുടെ മരണസഖ്യ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും വിഷയത്തെ ഗൗരവത്തോടെ കാണാൻ കേന്ദ്ര സർക്കാരോ യുപി സർക്കാരോ തയ്യാറായിട്ടില്ല. അതിനിടെ, സംഭവത്തിൽ വിശദീകരണം ചോദിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന സർക്കാരിനു നോട്ടീസയച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top