Advertisement

യുവാവിനെ കുറിച്ച് മോശം അഭിപ്രായം നൽകി ജോലി കളഞ്ഞു; 29 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ കോടതി വിധി

August 16, 2017
Google News 2 minutes Read
gave bad opinion about youth court directs company to give compensation

യുവാവിനെ കുറിച്ച് തെറ്റായ അഭിപ്രായവും വിവരവും നൽകിയതിന് കമ്പനി കൊടുക്കേണ്ടത് 29 ലക്ഷം രൂപ നഷ്ടപരിഹാരം.

സിംഗപ്പൂരിലെ എഎക്‌സ്എ എന്ന ഇൻഷുറൻസ് കമ്പനിയാണ് ഇന്ത്യൻ വംശജനായ രമേശ് കൃഷ്ണന് നഷ്ടപരിഹാരം നൽകേണ്ടത്. ഈ ഇൻഷുറൻസ് കമ്പനി മറ്റൊരു സ്ഥാപനത്തിന്റെ റഫറൻസ് ലെറ്ററിന് തെറ്റായ വിവരം നൽകിയതിന്റെ പേരിൽ രമേശ് കൃഷ്ണന് അവിടുത്തെ ജോലി ലഭിക്കാതെ പോയിരുന്നു.

ഇതിനെതിരെ രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു.
രമേശ് ആദ്യം നൽകിയ മാനനഷ്ട കേസ് 2015 ൽ ഇൻഷൂറൻസ് കമ്പനിക്ക് അനുകൂലമായിരുന്നു വിധി. തുടർന്ന് നൽകിയ അപ്പീലിലാണ് രമേശ് അനുകൂല വിധി നേടിയിരിക്കുന്നത്.

gave bad opinion about youth court directs company to give compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here