ജിദ്ദയിൽ തീപിടുത്തം; വൻ നാശനഷ്ടം

jeddah fire

ജിദ്ദയിലെ ബലദിൽ തീപിടുത്തം. മണിക്കൂറുകളോളം നടന്ന കഠിന ശ്രമങ്ങൾക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൻ നാശനഷ്ടം നേരിട്ടതായാണ് റിപ്പോർട്ടുകൾ.

സൗദിയിലെ അതിപുരാതന ഗ്രാമങ്ങളിൽ ഒന്നാണ് ബലദ്.
രണ്ട് കെട്ടിടങ്ങളിൽ നിറയെ താമസക്കാരുണ്ടായിരുന്നു.വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് ഇവരെ ഞൊടിയിടയിൽ പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സുരക്ഷ മുൻനിർത്തി സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി സിവിൽ ഡിഫൻസ് വകുപ്പ് വക്താവ് കേണൽ സഈദ് സർആൻ അറിയിച്ചു.

മലയാളികളടക്കം നിരവധിയാളുകൾ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

jeddah fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top