അങ്കമാലിയിൽ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി കത്തി ചാമ്പലായി

TV burned to flames while watching

കൺമുന്നിൽ വെച്ച് പലതരം കമ്പനികളുടെ സ്മാർട്ട്‌ഫോണുകൾ കത്തി നശിക്കുന്നതിന്റെ ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ടെങ്കിലും ഒരു ടിവി കത്തുന്ന വാർത്ത ഒരു പക്ഷേ നാം ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. അങ്കമാലിയിലാണ് സംഭവം.

അങ്കമാലിയിൽ അത്താണി-എയർപോർട്ട് റോഡിന് സമീപം വടക്കൻ കുഞ്ഞുമോന്റെ വീട്ടിലെ ടിവിയാണ് വീട്ടുകാർ നോക്കി നിൽക്കെ കത്തി ചാമ്പലായത്. ഇന്നലെ രാത്രി വീട്ടുകാരെല്ലാം ടിവി കണ്ടുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. ടിവിക്കൊപ്പം അതിന്റെ അനുബന്ധ ഉപകരണങ്ങളും, ജനൽ, പ്രാർത്ഥനാ ഫോട്ടോകൾ എന്നിവയും അഗ്നിക്കിരയായി.

ഷോർട്ട്‌സർക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായതെന്നാണ് കരുതുന്നത്.

TV burned to flames while watching

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top