രാജധാനി എക്‌സ്പ്രസിൽ വൻകൊള്ള; ലക്ഷങ്ങളുടെ കവർച്ചയെന്ന് റിപ്പോർട്ട്

rajdhani express robbery

രാജധാനി എക്‌സ്പ്രസിൽ വൻകൊള്ള. മുംബൈ-ഡൽഹി ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസിലാണ് നിരവധി യാത്രക്കാർ കൊള്ളയടിക്കപ്പെട്ടത്.

പണവും വിലകൂടിയ വസ്തുക്കളുമടക്കം പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടതായാണ് പരാതി. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

റെയിൽവേ പൊലിസിന്റെ മൂന്നംഗസംഘം മോഷണ കേസ് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിലെത്തിയ ശേഷമാണ് ആളുകൾ മോഷണം നടന്നതായി അറിയുന്നത്.

പണം, ഐ ഫോൺ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ആധാർ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. 11ഓളം എഫ്.ഐ.ആറുകളാണ് സംഭവത്തിൽ നിസാമുദ്ദീൻ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.

rajdhani express robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top