Advertisement

രാജധാനി എക്‌സ്പ്രസിൽ മീൻ വറുത്തത് തിരികെ എത്തുന്നു ?

August 25, 2022
Google News 2 minutes Read
fish fry returns to rajdhani express

രാജധാനി എക്‌സ്പ്രസിൽ മീൻ വറുത്തത് തിരികെ എത്തുന്നുവെന്ന് റിപ്പോർട്ട്. ഹൗറ-ഡൽഹി രാജധാനി എക്‌സ്പ്രസിൽ ബംഗാളികളുടെ പ്രിയ വിഭവമായ മീൻ വറുത്തത് തിരികെ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്ന് ഐആർസിടിസി അധികൃതർ വ്യക്തമാക്കി. ( fish fry returns to rajdhani express )

‘ഞങ്ങൾ ഏറെ നാളുകളായി റെയിൽവേ അധികൃതരോട് ഇക്കാര്യം അഭ്യർത്ഥിക്കുകയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം ജീവിതം പഴയ രീതിയിലേക്ക് പോകുന്ന ഈ അവസരത്തിൽ വീണ്ടും രാജധാനിയിലെ യാത്ര ആനന്ദകരമാക്കണം. അതിനായി മീൻ വറുത്തത് മെനുവിൽ തിരികെ എത്തിക്കണം’- സുരജിത് സർക്കാരെന്ന യാത്രക്കാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2019 മാർച്ച് 3നാണ് അവസാനമായി രാജ്ധാനിയിൽ മീൻ വിളമ്പിയത്.

രാജധാനി എക്‌സ്പ്രസിന് ഈ വർഷം 50 വയസ് തികഞ്ഞിരിക്കുകയാണ്. 1969 മാർച്ച് 3നായിരുന്നു ആദ്യമായി രാജധാനി യാത്ര ആരംഭിച്ചത്. അന്നേ ദിവസം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മീൻ വറുത്തതും കാരമൽ കസ്റ്റാർഡും വിളമ്പിയിരുന്നു. ടൂ-ത്രീ ടയർ യാത്രക്കാർക്ക് രസഗുളയും നൽകിയിരുന്നു.

Story Highlights: fish fry returns to rajdhani express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here