പത്ത് വയസ്സുകാരി പ്രസവിച്ചു

ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ച പത്തുവയസ്സുകാരി പ്രസവിച്ചു.ചണ്ഡീഗഡിലാണ് സംഭവം. സിസേറിയനിലൂടെ പെണ്‍കുട്ടിയ്ക്കാണ് പത്ത് വയസ്സുകാരി ജന്മം നല്‍കിയത്. അമ്മാവനാണ് കുട്ടിയെ ഗര്‍ഭിണിയാക്കിയത്. വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി 30 ആഴ്ച  ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി  കോടതിയെ സമീപിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീംകോടതി അനുവദിച്ചില്ല. ഗര്‍ഭിണിയാണെന്നും പ്രസവിച്ചെന്നും ഇപ്പോഴും കുട്ടി അറഞ്ഞിട്ടില്ല. വയറ്റിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ എന്നാണ് കുട്ടിയ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top