കരാറെടുത്ത ശേഷം പണിചെയ്യാത്ത കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് കരാറെടുത്ത ശേഷം ലാഭകരമല്ലെന്ന് പറഞ്ഞ് നിര്‍മ്മാണം തുടങ്ങാതിരിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയും റോഡുപണി റോഡ് ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് 286 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ട്രിവാന്‍ഡ്രം സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയായതായും കോഴിക്കോട് ഈ പദ്ധതി നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top