ഇതോ പുതിയ 50 രൂപ നോട്ടുകൾ ?

rs-50

നോട്ട് നിരോധനത്തിന് ശേഷം റിസർവ്വ് ബാങ്ക് നോട്ടുകളെല്ലാം മാറ്റിയിരുന്നു. 500 ന്റെ നോട്ടിന്റെ രൂപം മാറ്റിയതിന് പിന്നാലെ 200 ന്റെ പുതിയ നോട്ടും വരുന്നുണ്ടെന്നായിരുന്നു വാർത്തകൾ. ഇതിനിടയിലാണ് റിസർവ്വ് ബാങ്ക് പുറത്തിറക്കിയതെന്ന പേരിൽ 50 രൂപയുടെ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇളം നീല നിറത്തിലുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. നിലവിലുള്ള 50 രൂപ നോട്ടുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഈ നോട്ടുകൾ. നോട്ട് നിരോധന ഉത്തരവിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് പുതിയ നോട്ടുകൾ ഇറക്കുമെന്ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചത്.

Is this the new Rs 50 currency note ?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top