ഡോക്ലാം വിഷയം; ഇന്ത്യയ്ക്ക് പിന്തുണയേകി ജപ്പാൻ

india will be embarassed if not withdrawn its army from doklam japan supports india in doklam issue

ചൈനയുമായി തർക്കത്തിലേർപ്പെട്ടിരിക്കുന്ന ഡോക്‌ലാം വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ. സിക്കിം അതിർത്തിയോട് ചേർന്ന് ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിർമിക്കാനുള്ള ചൈനീസ് നീക്കത്തെ എതിർക്കുന്ന ഇന്ത്യൻ നിലപാടിന് അനുകൂലമായാണ് ജപ്പാൻ രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ നിന്ന് ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. ജപ്പാൻ അംബസാഡർ കെൻജി ഹിരാമാട്‌സുവാണ് ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്.

ഡോക്‌ലാം വിഷയത്തിൽ ആദ്യമായാണ് ഒരു പ്രധാന രാജ്യം ഇന്ത്യക്ക് പിന്തുണയുമായി എത്തുന്നത്. ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അടുത്തമാസം ഇന്ത്യയിലെത്തുന്നുമുണ്ട്. സെപ്തംബർ 13 മുതൽ 15 വരെയാണ് സന്ദർശനം. ജപ്പാന്റെ ഇന്ത്യൻ അംബാസിഡർ കെൻജി ഹിരാമാട്‌സുവിന് നിലവിൽ ഭൂട്ടാന്റെ ചുമതലകൂടി ഉണ്ട്.

japan supports india in doklam issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top