കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക്; കളക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട് കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഒരാഴ്ചയ്ക്കരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പാര്‍ക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമലംഘനങ്ങള്‍ പുറത്ത് വന്നതോടെയാണ് നടപടി.
പാര്‍ക്ക് ഇരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. പരിസ്ഥിതി ലോല പ്രദേശമാണിത്. ദുരന്ത സാധ്യതാ മേഖലയായതിനാല്‍ മഴക്കുഴി പോലും കുത്തരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്ന സ്ഥലം കൂടിയാണിത്. ഇത് സംബന്ധിച്ച് 2016ല്‍ ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവും പുറത്ത് വന്നിട്ടുണ്ട്. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പേ പാര്‍ക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ക്കിന് പഞ്ചായത്ത് പിഴ നല്‍കുകയായിരുന്നു.
water theme park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here