ദുബായിലെ പാർക്കുകൾ റമദാനിൽ കൂടുതൽ സമയം തുറക്കും
റമദാൻ പ്രമാണിച്ച് ദുബായിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിനാണ് ക്രമീകരണം വരുത്തിയതെന്ന് സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ദുബായ് മുനിസിപാലിറ്റി വ്യക്തമാക്കി. പാർക്കുകളും മറ്റു സംവിധാനങ്ങളും പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ബർദുബൈയിലെയും ദേരയിലെയും റെസിഡൻഷ്യൽ പാർക്കുകൾ രാവിലെ 8 മുതൽ പുലർച്ചെ 1വരെ തുറന്നു പ്രവർത്തിക്കും. സഫാരി പാർക്ക് രാവിലെ 10 മുതൽ രാത്രി 8 വരെ, ക്രീക്ക്(അൽ ഖോർ) പാർക്ക് രാവിലെ 9 മുതൽ രാത്രി 10 വരെ, അൽ മംസാർ പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ, സബീൽ പാർക്ക്, അൽ സഫ പാർക്ക് അൽ മുശ്രിഫ് നാഷണൽ പാർക്ക് ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും തുറന്നു പ്രവർത്തിക്കും.
Read Also: സൗദിയിലേക്കുള്ള വിവിധ വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് ഇനി വിഎഫ്എസ് വഴി മാത്രം
കൂടാതെ അൽ മുശ്രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ, ഖുർആൻ പാർക്ക് രാവിലെ 10 മുതൽ രാത്രി 10 വരെ, ഖുആൻ പാർക്കിലെ ‘അത്ഭുത ഗുഹ’യും ഹരിതഗൃഹവും ഉച്ച 1 മുതൽ രാത്രി 9 വരെ,ദുബായ് ഫ്രെയിം രാവിലെ 11 മുതൽ വൈകിട്ട് 7 വരെ,
ചിൽഡ്രൻസ് സിറ്റി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയും തുറക്കും.
Story Highlights: Dubai extends operating hours of parks and recreational facilities for Ramadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here