മാണിക് സർക്കാരിന്റെ തലവെട്ടാൻ ആഹ്വാനം

Manik-Sarkar

ത്രിപുരയിലെ മുഖ്യമന്ത്രി മാണിക് സർക്കാരിനെതിരെ വധഭീഷണി. മാണിക് സർക്കാരിന്റെ തല കൊയ്യുന്നവർക്ക് അഞ്ചര ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫത്വ ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

വേൾഡ് ആന്റി കമ്യൂണിസ്റ്റ് കൗൺസിലിന് വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ത്രിപുര പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ സുബ്രതാ ചക്രവർത്തി എന്ന ആൾ നൽകിയ പരാതിയിൽ റിയ റോയ് എന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

മാണിക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ ദൂരദർശനും ആകാശവാണിയും വിസമ്മതിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉണ്ടായത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായ മാണിക് സർക്കാർ കഴിഞ്ഞ 19 വർഷമായി ത്രിപുര മുഖ്യമന്ത്രിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top