ലോക ഫുട്‌ബോളറാകാൻ മെസ്സിയും റൊണാൾഡോയും

Ronaldo-and-Messi

ലോകത്തെ മികച്ച ഫുട്‌ബോളറാകാൻ വീണ്ടും മെസ്സി റൊണാൾഡോ പോരാട്ടം. പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക ഫിഫ പുറത്തുവിട്ടു.
24 പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ വർഷം പുരസ്‌കാരം ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു.

മെസ്സിയ്ക്ക് പുറമെ, നെയ്മർ, സുവാരസ്, ബഫൺ എന്നിവരും പട്ടികയിലുണ്ട്. റൊണാൾഡോ ആണ് ഇക്കുറിയും പോയിന്റ് നിലയിൽ മുമ്പിൽ.  റയൽ കോച്ച് സിദാൻ അടക്കമുള്ളവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഒക്ടോബർ 23ന് പുരസ്‌കാരം പ്രഖ്യാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top