ആഴ്സണലിന്റെ കേരളഘടകത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ഒറിജിനല്‍ ആഴ്സണല്‍

aesanal

ആഴ്സസണണ്‍ ടീം എങ്ങനെയാണ് കേരളക്കരക്കാരുടെ മനസിലങ്ങ് കൂടുകൂട്ടിയതെന്ന് അറിയണമെങ്കില്‍ സിദ്ധാര്‍ത്ഥ് മടത്തില്‍ക്കാട്ടിനോട് പറഞ്ഞാല്‍ മതി. സിദ്ധാര്‍ത്ഥ് അത് പറഞ്ഞല്ല, കാട്ടിത്തരും. ഹിപ് ടോപ് ടോണില്‍ അത് അറിയാന്‍ ഈ ഗാനം കണ്ടാല്‍ മാത്രം മതി. പത്ത് വയസുകാരന്‍ മുതലങ്ങോട്ടുള്ള ആഴ്സണലിന്റെ കേരള ഘടകം നിരന്ന് നില്‍ക്കുകയാണ് ഈ സംഗീത ആല്‍ബത്തില്‍.

ചാള്‍സ് രാജാണ് സിദ്ധാര്‍ത്ഥിന്റെ ഐഡിയയ്ക്ക് അനുസരിച്ച് വീഡിയോ ഒരുക്കിയത്. ആഴ്സണലിന്റെ ഓഫീഷ്യല്‍ പേജ് വരെ എത്തിയിരിക്കുകയാണ് തൃശ്ശൂരില്‍ ഒരുങ്ങിയ ഈ വീഡിയോ. ആഴ്സണിലിന്റെ ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കേരളത്തിലെ ആരാധകരുടെ സ്നേഹം പാട്ടിലൂടെ ആഴ്സണലിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഈ സംഘം
വീഡിയോ കാണാം.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top