ചികിത്സ നിഷേധിച്ചു; വാഹനാപകടത്തില്‍പ്പെട്ട മധ്യവയസ്കന്‍ രക്തം വാര്‍ന്ന് മരിച്ചു

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് തമിഴ്നാട് സ്വദേശി മരിച്ചതിന് പിന്നാലെ സമാന സംഭവം തൃശ്ശൂരിലും. ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം വാഹനാപകടത്തില്‍ പെട്ട 65 കാരനാണ് രക്തം വാര്‍ന്ന് മരിച്ചത്. തൃശൂർ എരുമപ്പെട്ടി സ്വദേശി മുകുന്ദനാണ് മരിച്ചത്. മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്ന് സഹോദരൻ പറഞ്ഞു.
ഓഗസ്റ്റ് 6നാണ് പരാതിക്ക് ആസ്പദമായ സംഭവം. ന്തശൂര്‍ എരുമപ്പെട്ടി കടങ്ങോട് റോഡിന് സമീപം വാഹനാപകടത്തിൽ പെട്ട മുകുന്ദനെ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ആംബുലൻസിൽ ആദ്യം കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ ന്യൂറോ സര്‍ജ്ജന്‍ ഇല്ലാത്തതിനാല്‍ അമല ആശുപത്രിയിലെത്തിച്ചു.
എന്നാൽ അമല മെഡിക്കൽ കോളേജ് അധികൃതർ ആംബുലൻസിൽ നിന്നും രോഗിയെ പുറത്തെടുക്കാനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്ന് മുകുന്ദന്റെ കുടുംബാംഗങ്ങളുടെ പരാതിപ്പെടുന്നു.എന്നാല്‍ ഐ.സി.യു വിൽ സ്ഥലമില്ലാത്തതിനാലായണ് രോഗിയെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ആശുപത്രിയ അധികൃതരുടെ വിശദീകരണം. പിന്നീട് തൃശൂരിലെ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ ഇവിടെ നിന്നും ചികിത്സ കിട്ടിയില്ല. അവസാനം മുകുന്ദന് ചികിത്സ ലഭിച്ചത് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിലാണ്. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും മുകുന്ദന്‍ ഗുരുതരാവസ്ഥയിലായിരുന്നു. പുലർച്ചെ 1.30ഓടെ മരിക്കുകയും ചെയ്തു. ബന്ധുക്കള്‍ സംഭവത്തില്‍ തൃശൂര്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കി. പരാതിയുട അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here