അഖിലാ- ഹാദിയുടെ വീട്ടില്‍ നിന്ന് രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി വീഡിയോ

സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന അഖില-ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തി. അവിടെ നിന്ന് എടുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  അഖില എന്ന ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം നടത്താന്‍ സുപ്രീം കോടതി വിധി ഉണ്ടായിരുന്നു.  മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പ്രവേശനം അനുവദിക്കാത്ത സുരക്ഷയാണ് കോടതി നിര്‍ദേശിച്ചത്. ഇവിടെ നിന്നാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടേയും, അമ്മയുടേയും വീഡിയോയും ചിത്രങ്ങളും എടുത്തിരിക്കുന്നത്.

ഹാദിയയും അച്ഛനും ഒരുമിച്ചിരിക്കുന്നതും അമ്മയ്‌ക്കൊപ്പമുള്ള പ്രത്യേക സെല്‍ഫിയും ഒപ്പം അമ്മ സംസാരിക്കുന്ന ദൃശ്യങ്ങളും രാഹുല്‍ പരസ്യമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അഖില-ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിട്ടുണ്ട്. ലൗവ് ജിഹാദ് ടേപ്പ്  എന്ന ഹാഷ് ടാഗും വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും നല്‍കിയിട്ടുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top