യുപിയിലെ ട്രോമ സെന്ററിൽ തീപിടുത്തം; 5 പേർക്ക് സസ്‌പെൻഷൻ

fire at padmanabhaswamy temple

ഉത്തർപ്രദേശിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ട്രോമ സെൻററിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ദിനേഷ് രാജ്, രാം വിലാസ്, എസ്.പി. സിംഗ്, ഉമേഷ് ചന്ദ്ര യാദവ്, പ്രമോദ് കുമാർ പാണ്ഡേ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജോലിയിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ.

കഴിഞ്ഞ ജൂലൈയിൽ ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top