മലയാള സിനിമ തന്നെ വരവേറ്റത് കാസ്റ്റിംഗ് കൗച്ചുമായി; തുറന്നടിച്ച് സോലോ നായിക

casting couch in mollywood says solo actress shruti

സിനിമയിലെ പുതുമുഖങ്ങൾ കാസ്റ്റിംഗ് കൗച്ചിന് ഇരകളാകാറുണ്ടെന്ന് ശ്രുതി ഹരിഹരൻ. ഇതിനായി നിർമ്മാതാക്കളും, സംവിധായകരും നടിമാരെ നിർബന്ധിക്കാറുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സോലോ എന്ന ചിത്രത്തിൽ ശ്രുതി വേഷമിടുന്നുണ്ട്.

കാസ്റ്റിംഗ് കൗച്ച് എന്നത് വെറും കഥയല്ലെന്നും സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് പറയുന്നവർ സിനിമാ ലോകത്തെ തകർക്കുന്നവരാണെന്നും ശ്രുതി തുറന്നടിച്ചു. മലയാള സിനിമയിൽ എത്തിയപ്പോൾ തന്നെയും കാസ്റ്റിംഗ് കൗച്ചിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന് ശ്രുതി വെളിപ്പെടുത്തി. മലയാള സിനിമയിലെ മൂന്ന് പേരാണ് ഇതിന് പിന്നിലെന്നും ശ്രുതി പറഞ്ഞു.

സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രുതി തമിഴ് , കന്നഡ എന്നീ ഭാഷകളിലും ശ്രദ്ധേയമാണ്.

casting couch in mollywood says solo actress shruti

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top