‘കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഉണ്ട്’; കോണ്‍ഗ്രസ് രാജ്യസഭാംഗം രേണുക ചൗധരി

സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റിലടക്കം പലയിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം രേണുക ചൗധരി. രാഷ്ട്രീയത്തിലടക്കം ഇന്ന് സ്ത്രീകള്‍ക്കെതിരെ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട്. ഇതിനെതിരെ ‘മി റ്റൂ’ മുദ്രാവാക്യവുമായി രംഗത്തിറങ്ങേണ്ട സമയമാണെന്നും വനിത നേതാവ് പറഞ്ഞു.
കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് പ്രമുഖ നൃത്ത സംവിധായകൻ സരോജ് ഖാന്‍റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയായാണ് രേണുക ചൗധരി ഇക്കാര്യം പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല, അത് പെണ്‍കുട്ടികൾക്ക് വരുമാനം നൽകലാണെന്നാണ് സരോജ് ഖാൻ പറഞ്ഞത്. തെലുങ്ക് സിനിമയിൽ കത്തിപ്പടർന്ന കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് സരോജ് ഖാന്‍റെ പ്രതികരണമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here