ക്രൈം നോവലിസ്റ്റ് കൊലപാതക കേസിൽ അറസ്റ്റിൽ

Chinese crime writer arrested

ക്രൈം നോവലുകളെഴുതുന്ന എഴുത്തുകാരൻ കൊലക്കേസിൽ അറസ്റ്റിൽ. ചൈനയിലാണ് നിരവധി പുരസ്‌കാരങ്ങൾ നേടിയ ക്രൈം നോവലിസ്റ്റ് ലി യു യോംഗ്ബിലോയാണ് അറസ്റ്റിലായത്. 1995ലാണ് ഇയാൾ നാല് കൊലപാതകങ്ങൾ നടത്തിയത്.

എപ്പോഴും നിങ്ങളെ ഞാൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരോട് ലിയു പറഞ്ഞത്. കുറ്റം നോവലിസ്റ്റ് സമ്മതിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറ്സ്റ്റ് ചെയ്യുമ്പോൾ ദി ബ്യൂട്ടിഫുൾ റൈറ്റർ ഹു കിൽഡ് എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. തന്റെ തന്നെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു പുസ്തകം.

കവർച്ചാ ശ്രമത്തിനിടെയാണ് ലിയുവും സുഹൃത്തും ചേർന്ന് നാല് പേരെ കൊന്നത്. ഡിഎൻഎ ടെസ്റ്റിലൂടെയാണ് 22 വർഷങ്ങൾക്കിപ്പുറം കൊലപാതകം തെളിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top