ഗൊരഖ്പൂർ ദുരന്തം; ഒമ്പത് കുട്ടികൾ കൂടി മരിച്ചു; മരണസംഘ്യ 105

gorakhpur tragedy death toll touches 105 gorakhpur disaster continues 61 kids dead in three days

ഗൊരഖ്പൂരിലെ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടത്തതിനെ തുടർന്ന് ഒമ്പത് കുട്ടികൾ കൂടി മരിച്ചു. ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 24 മണിക്കൂറിനിടെയാണ് ഒമ്പത് കുട്ടികളും മരിച്ചത്. ഇതോടെ  മരിച്ച കുട്ടികളുടെ എണ്ണം 105 ആയി.

ഒമ്പത് പേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡുകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.

അതേസമയം നവജാതശിശുക്കളെ അടക്കം രോഗം മൂർഛിച്ച ശേഷമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.

gorakhpur tragedy death toll touches 105

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top