Advertisement

അന്ന് ‘കോൻ ബനേഗാ ക്രോർപതിയിലെ’ ആദ്യ കോടിപതി; ഇന്ന് ?!

August 19, 2017
Google News 2 minutes Read
Harshvardhan Nawathe the First Winner of Kaun Banega Crorepati

ഇന്ത്യൻ ടിവി ചരിത്രത്തിലെ നാഴിക്കകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന പരിപാടിയായിരുന്നു ‘കോൻ ബനേഗാ ക്രോർപതി’. ബിഗ് ബി അവതാരകനായി എത്തിയ കോടിപതി ഭാഷയുടെ അതിർവരമ്പുകൾക്ക് മീതെ പറന്ന് ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ നെഞ്ചിലേറ്റിയ ചുരുക്കം ചില ഷോകളിൽ ഒന്നായിമാറി.

ജൂലൈ 3, 2000 ൽ സംപ്രേഷണം ആരംഭിച്ച കോടിപതി പിന്നീട് വർഷങ്ങളോളം ജൈത്രയാത്ര തുടർന്നു. ഒരുപക്ഷേ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിരിക്കും പൊതുജനങ്ങൾക്ക് മത്സരത്തിലൂടെ ലക്ഷങ്ങൾ സമ്മാനമായി നൽകുന്ന പരിപാടി. നിരവധി കുടംബങ്ങൾക്ക് ജീവിതം നൽകാനും, നിരവധി സ്വപ്‌നങ്ങൾ പൂവണിയാനും കോടിപതി കാരണമായി.

നിരവധി കോടിപതികൾ ഇതിനോടകം ഈ പരിപാടിയിലൂടെ പിറവിയെടുത്തെങ്കിലും പരിപാടിയുടെ ചരിത്രത്തിലെ ആദ്യത്തെ കോടിപതിയെ അത്രപെട്ടെന്ന് ജനം മറക്കില്ല. ഹർഷവർധൻ നവാതെയായിരുന്നു ‘കോൻ ബനേഗാ ക്രോർപതി’യിലെ ആദ്യ കോടിപതി. ഒറ്റ രാത്രികൊണ്ടാണ് ഹർഷവർധൻ കോടിപതിയായി മാറിയത്. ഒറ്റ രാത്രികൊണ്ട് സൂപ്പർസ്റ്റാർ പരിവേഷം.

സാധരണക്കാരനിൽ നിന്ന് കോടിപതിയിലേക്ക്….

Harshvardhan Nawathe the First Winner of Kaun Banega Crorepati

പരിപാടിയിൽ വിജയിയായ ഹർഷവർധന് വൻ സ്വീകരണമാണ് ജനം നൽകിയത്. ഒരു വിഐപിയുടെ ജീവിതം എങ്ങനെയായിരിക്കുമോ അങ്ങനെയായിരുന്നു ഒരു വര്ഷക്കാലം ഹർഷവർധൻ ജീവിച്ചത്. പോലീസ് പ്രൊട്ടക്ഷൻ, പുറത്തിറങ്ങിയാൽ ഓട്ടോഗ്രാഫിനായി കാത്ത് നിൽക്കുന്ന ജനം, ഉന്നതരുമായുള്ള കൂടിക്കാഴ്ച്ചകൾ, വിരുന്നുകൾ, ചായ സൽക്കാരങ്ങൾ….അങ്ങനെ രാവും പകലും ആഘോഷമായിരുന്നു ഹർഷവർധന് ഒരു വർഷക്കാലത്തേക്ക്.

മടക്കം….

എന്നാൽ ഈ സൂപ്പർസ്റ്റാർ ജീവിതം മടുത്ത ഹർഷവർധൻ തന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ ആശിച്ചു. എന്നാൽ തന്റെ സ്റ്റാർ ഇമേജിനെ കുറിച്ച് ചുറ്റുമുള്ളവർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. സാധാരണ ജീവിതം നയിക്കാനുള്ള ആഗ്രഹം മുന്നോട്ട് വലിക്കുമ്പോൾ തന്റെ സ്റ്റാർ ഇമേജ് തന്നെ പിന്നോട്ട് വലിക്കുകയായിരുന്നുവെന്ന് ഹർഷവർധൻ പറയുന്നു. ഒടുവിൽ വർഷങ്ങൾ പ്രയത്‌നിച്ചാണ് ഹർഷവർധൻ തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിയത്….

സമ്മാനത്തുക…

പരിപാടിയിൽ നിന്നും ലഭിച്ച ഒരു കോടി രൂപ തന്റെ പഠനത്തിനായും, മുംബൈയിൽ സ്വന്തമായി വീട് വാങ്ങാനും, ഒരു കാർ വാങ്ങാനുമാണ് ഹർഷവർധൻ ഉപയോഗിച്ചത്. ശേഷം ബാക്കി തുക ദൂർത്തടിക്കാതെ ആവിശ്യാനുസരണം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഇന്ന് പരിപാടികളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുകകൾ പൂർണ്ണമായും ടിഡിഎസ് ഡിഡക്ഷൻ കാരണം ലഭിക്കില്ല, എന്നാൽ തനിക്ക് അന്ന് സമ്മാനത്തുക മുഴുവൻ ലഭിച്ചെന്നും ഹർഷവർധൻ പറയുന്നു.

കോടിപതിയാകാൻ പകരം നൽകേണ്ടി വന്നത് സ്വപ്‌നം….

Harshvardhan Nawathe the First Winner of Kaun Banega Crorepati

ഐപിഎസ് ഓഫീസറായിരുന്നു ഹർഷവർധന്റെ അച്ഛൻ. അതുകൊണ്ട് തന്നെ ഒരു ഐഎഎസുകാരനാകണം എന്നായിരുന്നു ഹർഷവർധന്റെ സ്വപ്നം. എന്നാൽ സ്റ്റാർ മുന്നോട്ടുവെച്ച ചില കരാറുകൾ കാരണം ഐഎഎസ് മോഹം ഹർഷവർധന് ഉപേക്ഷിക്കേണ്ടി വന്നു. എന്നിരുന്നാലും സർക്കാർ തലത്തിലുള്ള നിരവധി പദ്ധതികളുടെയും, എൻജിഒകളുടെയും ഭാഗമായി പ്രവർത്തിച്ചിരുന്നു ഹർഷവർധൻ.

വിവാഹം….

2007 ലാണ് ഹർഷവർധന് വിവാഹിതനാകുന്നത്. വീട്ടുകാർ തീരുമാനിച്ച പെൺകുട്ടിയെയാണ് ഹർഷവർധൻ വിവാഹം ചെയ്തത്. ഭാര്യ സരിക നവാതെ ഒരു തിയറ്റർ ആർടിസ്റ്റും, മറാത്തി സിനിമാ താരവുമാണ്. ഇരുവർക്കും സരൻഷ് (8), റെയൻഷ് (4) എന്ന രണ്ട് മക്കളും ഉണ്ട്.

ഇന്ന്….

ഇന്ന് ഡച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഹർഷവർധൻ.

Harshvardhan Nawathe the First Winner of Kaun Banega Crorepati

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here