ഐസിസി റാങ്കിംഗിൽ കോഹ്ലിക്ക് ഒന്നാം സ്ഥാനം

india west indies one day series test begins today Kohli ranks first in ICC ranking

ഐസിസിയുടെ പുതിയ റാങ്കിംഗ് പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. 873 പൊയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്.

രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറും, മൂന്നാം സ്ഥാനത്ത് ദക്ഷിണാപ്രിക്കയുടെ ഡി വില്ലിയേഴ്‌സുമാണുള്ളത്. ആദ്യ പത്തിനകത്തുള്ള ഏക ഇന്ത്യൻതാരവും കോഹ്ലി മാത്രമാണ്.

ധോണി, ശിഖർ ധവാൻ, രോഹിത് ശർമ എന്നിവർ 12,13, 14 സ്ഥാനങ്ങളിലാണുള്ളത്. ടീമുകളുടെ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും, രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണുള്ളത്.

 

Kohli ranks first in ICC ranking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top