രാഹുൽ ഇന്ന് ഗൊരഖ്പൂർ സന്ദർശിക്കും

rahul gandhi rahul gandhi on modi rain coat statement

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെ ആശുപത്രിയിൽ കുട്ടികളുടെ മരണം 100 കവിഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സന്ദർശനം നടത്തും. മരിച്ച കുട്ടികളുടെ ബന്ധുക്കളേയും അദ്ദേഹം കാണും. ആശുപത്രിയിലെത്തുന്ന രാഹുൽ ജപ്പാൻ ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളേയും കുടുംബങ്ങളേയും സന്ദർശിക്കും.

അതേസമയം, ശുചിത്വ ഉത്തർപ്രദേശ് പദ്ധതിയുടെ ഭാഗമായി യു പി മുഖ്യമന്ത്രി യോഗി യോദിത്യനാഥ് തന്റെ മണ്ഡലമായ ഗൊരഖ്പൂരിലെത്തി. വെള്ളപ്പൊക്ക ബാധിത മേഖലകളും ആദിത്യനാഥ് സന്ദർശിക്കും. ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളും ആദിത്യനാഥ് സന്ദർശിക്കുമെന്ന് ബിജെപി വക്താവ് സത്യേന്ദ്ര സിൻഹ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top