മോഷ്ടാവിനെ തിരിച്ചറിഞ്ഞു; ശേഷം സെൽഫി !!

നാം കഷ്ടപ്പെട്ട് നട്ട് പരിപാലിച്ച തോട്ടത്തിൽ നിന്നും അനുവാദമില്ലാതെ ആരെങ്കിലും ഫലം പറിച്ചാൽ നാം എന്തു ചെയ്യും ? എന്നാൽ പറിക്കുന്നത് ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയാണെങ്കിലോ ? ആ രസകരമായ വീഡിയോ ആണ് ഇന്ന് സേഷ്യൽ മീഡിയയിലെ താരം.
A post shared by Shilpa Shetty Kundra (@theshilpashetty) on
അഹമദാബാദിലെ ഷിർഡിയിൽ അവധിക്കാലമാഘോഷിക്കാൻ പോയതാണ് ശിൽപഷെട്ടിയും മകൻ വിയാനും. എന്നാൽ ഏക്കര് കണക്കിന് പരന്ന് കിടക്കുന്ന മാതളനാരങ്ങയുടെ തോട്ടം കണ്ടതോടെ ശിൽപ്പ ശരിക്കും അമ്പരന്നു. തന്റെ മകനായി ഒരു മാതളനാരങ്ങ ‘മോഷ്ടിക്കുകയും’ ചെയ്തു താരം. എന്നാൽ മാതളം മോഷ്ടിച്ച ‘കള്ളനെ’ തിരിച്ചറിഞ്ഞ കർഷകനോടൊപ്പം ഒരു സെൽഫി എടുത്ത് വിഷയം തീർപ്പാക്കി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ശിൽപ ഈ മോഷണക്കഥ പങ്കുവെച്ചത്.
Shilpa Shetty at pomegranate orchard video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here