മഅദനി തിരിച്ച് ബാംഗളൂരുവില്‍ എത്തി

madani

മകന്‍റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി തിരിച്ച് ബംഗലൂരുവിൽ എത്തി. കൊച്ചിയിൽ നിന്ന് വിമാനമാർഗമാണ് മദനി ബംഗലൂരുവിലേക്ക് പോയത്. ആഗസ്റ്റ് ആറിനാണ് മഅദനി കേരളത്തില്‍ എത്തിയത്. 19വരെയാണ് കേരള‍ത്തില്‍ തങ്ങാന്‍ അനുമതി ഉണ്ടായിരുന്നത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് എയർ ഏഷ്യ വിമാനത്തിൽ മടങ്ങിയ മഅദനിക്കൊപ്പം കർണാടക പൊലീസിലെ 2 ഉയർന്ന ഉദ്യോഗസ്ഥർ, ഇളയ മകൻ സലാഹുദീൻ തുടങ്ങിയവരും ഉണ്ടായിരുന്നു.  ഒരു ലക്ഷത്തി പതിനെണ്ണായിരമായിരുന്നു മദനിയുടെ സുരക്ഷാ ചെലവ്.

madani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top