അരൂരില്‍ ട്രെയിനിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

track

അരൂരില്‍ മൂന്നു യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്നു യുവാക്കളാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.   ഏലൂര്‍ സ്വദേശി ലിബിന്‍, അരൂര്‍ സ്വദേശി ജിധിന്‍ , മിലന്‍  എന്നിവരാണ് മരിച്ചത്. എറണാകുളം മെമു ട്രെയിനാണ് ഇവരെ ഇടിച്ചത്. റെയില്‍വേ പാതയോട് ചേര്‍ന്നായിരുന്നു വിവാഹം നടന്ന വീട്. വിവാഹം കഴിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കളാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top