മന്ത്രിയ്ക്കും എംഎൽഎയക്കുമെതിരായ ആരോപണം; അന്വേഷണം വേണമെന്ന് വിഎസ്

v s achuthananthan

മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെയും എംഎൽഎ പി വി അൻവറിനെതിരെയും ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി എസ് കത്ത് നൽകുകയായിരുന്നു. സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കത്തിൽ വി എസ് പറയുന്നു.

ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിന് വേണ്ടി വയൽ നികത്തി റോഡ് നിർമ്മിച്ചെന്നാണ് മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ ഉയരുന്ന ആരോപണം. അനധികൃതമായി കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമ്മിച്ചുവെന്നാണ് പി വി അൻവറിന് നേരെ ഉയരുന്ന ആരോപണം. ഇരുവർക്കുമെതിരെ നിയമസഭയിൽ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതേസമയം നിയമസഭയിൽ മുഖ്യമന്ത്രി ഇരുവരെയും പിന്തുണയ്ക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top