എട്ട് മാസം പ്രായമായ കുഞ്ഞിനെ തോളിലേന്തി വനിത ബസ് കണ്ടക്ടറുടെ വേറിട്ട യാത്ര !

കുഞ്ഞുണ്ടായി കഴിഞ്ഞാൽ മിക്ക സ്ത്രീകളും വീട്ടിൽ ഒതുങ്ങി കൂടുന്നത് മടി കൊണ്ടല്ല, മറിച്ച് തന്റെ കുഞ്ഞിനെ ഒപ്പം കൂട്ടാൻ സാധിക്കാത്തതുകൊണ്ടു തന്നെയാണ്. അമ്മയുടെ പരിചരണം ഏറ്റവും വേണ്ട സമയമാണ് ബാല്യകാലം. കുഞ്ഞിനെ തനിച്ചാക്കിയോ മറ്റുള്ളവരുടെ കയ്യിൽ ഏൽപ്പിച്ച പോകാനുള്ള മടിയാണ് പ്രസവാവധി കഴിഞ്ഞ് ജോലിക്ക് കയറുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത്.
എന്നാൽ ഇവിടെ ഒരമ്മ തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിനെ തോളിലേന്തി ജോലിക്ക് കയറിയിരിക്കുകയാണ്. കരിയറിന് പ്രാധാന്യം കൊടുക്കുന്ന ഒരുപാട് സ്ത്രീകൾ ഇത് ചെയ്യാറുണ്ട്. എന്താണ് ഇതിൽ ഇത്ര പുതുമ എന്ന് ചോദിക്കുന്നതിന് മുമ്പ് ഉത്തരം ചിത്രത്തിലുണ്ട്. ഈ അമ്മ ഒരു ബസ് കണ്ടക്ടറാണ്.
കുഞ്ഞുമായി ബസ്സിൽ യാത്ര ചെയ്യുക എന്നത് ഏറ്റവും കൂടുതൽ ഒഴിവാക്കേണ്ട ഈ സമയത്ത് തന്നെയാണ് ഉപജീവനമാർഗത്തിനായി ഈ അമ്മയ്ക്ക് ബസിൽ കയറേണ്ടി വന്നത്. തെലുങ്കാന സ്റ്റേറ്അറ റോഡ് ട്രാൻസ്പോർട്ടിലെ ജീവനക്കാരിയായ ആലിയ ജഹാനാണ് ഈ ദുർവിധി. കരാർ ജീവനക്കാരിയായതിനാൽ ലീവ് നീട്ടിത്തരാൻ ഡിപ്പാർട്മെന്റ് തയ്യാറായില്ല. ഇതെ തുടർന്നാണ് ആലിയയ്ക്ക് കുഞ്ഞുമായി ജോലിക്കെത്തേണ്ടി വന്നത്.
ജോലി ചെയ്യുന്ന വനിതകൾക്ക് ആറ് മാസം പ്രസവാവധി അനുവദിച്ചിട്ടുണ്ട്. പക്ഷെ ഈ ആറ് മാസം എത്രത്തോളം അമ്മമാരെ സഹായിക്കുമെന്നാണ് ഈ വനിതാ ബസ് കണ്ടക്ടർ ചോദിക്കുന്നത്. ആലിയയുടേത് മിശ്ര വിവാഹമായതിനാൽ കുടുംബത്തിൽ നിന്നും ആലിയക്ക് പിന്തുണയില്ല.
കണ്ടക്ടർ ജോലിയിൽ നിന്ന് ഡിപ്പാർട്മെന്റിലെ ഓഫീസ് ജോലിയിലേക്ക് മാറ്റണമെന്ന ആലിയയുടെ ആവശ്യം എന്നാൽ ഒഴുവുകൾ ഇല്ലാത്തതിനാൽ കണ്ടക്ടർ ജോലിയിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ ലോക്കൽ ബസിൽ നിന്ന് എക്സ്പ്രസിലേക്ക് മാറ്റി ഉദ്യോഗസ്ഥർ അവർക്കാകുന്ന സഹായം ചെയ്തുകൊടുത്തു.
ആലിയ കുഞ്ഞുമായി ജോലിക്കെത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
female bus conductor with baby pic goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here