313 കീ.മി മെട്രോ ലൈനിന് കൂടി അനുമതി ലഭിക്കുന്നു

kochi metro metro extends to 313 km

രാജ്യത്തെ ഒൻപത് നഗരങ്ങളിലായി 313 കി.മീ മെട്രോ ലൈനിന് കൂടി ഉടൻ അനുമതി ലഭിച്ചേക്കും. പുതിയ മെട്രോ നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് രാജ്യത്തെ മെട്രോ യാത്രാ സൗകര്യം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

നിലവിൽ അനുമതി ലഭിച്ചിട്ടുള്ള മെട്രോകൾ ദീർഘിപ്പിക്കുന്നതിനായിരിക്കും കേന്ദ്രസർക്കാർ ഉടൻ അനുമതി നൽകുന്നത്. ഡൽഹി, നോയിഡ, ലക്‌നൗ,
ഹൈദരാബാദ്, നാഗ്പുർ, കൊച്ചി, ബെംഗളൂരു തുടങ്ങിയ മെട്രോകളാണ് ഇവ.

നിലവിലുള്ളവ നീട്ടാൻ അനുമതി നൽകിയ ശേഷമായിരിക്കും പുതുതായി മെട്രോ-മോണോ-ലൈറ്റ് മെട്രോ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള അനുമതികൾ സർക്കാർ പരിഗണിക്കുക.

metro extends to 313 km

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top