സ്വാശ്രയമെഡിക്കൽ പ്രവേശനം; സർക്കാരിന് കോടതിയുടെ വിമർശനം

medical MBBS through govt counceling

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലന്ന് കോടതി വാക്കാൽ പരാമർശിച്ചു. സ്ഥിതിഗതികൾ സർക്കാർ സങ്കീർണമാക്കി. ഫീസ് നിർണയ കമ്മിറ്റിക്ക് നേരെയും കോടതിയുടെ വിമർശനം.

5 ലക്ഷം ഫീസും ബാക്കി തുകയ്ക്ക് ബാങ്ക് ഗ്യാരന്റിയും വാങ്ങാൻ സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനു ശേഷം 44 ലക്ഷം ബാങ്ക് ഗ്യാരന്റിയും 11 ലക്ഷം പലിശയില്ലാ നിക്ഷേപവും വാങ്ങാൻ ഉത്തരവിറക്കി. ഈ തുക കോളജുകളുടെ പേരിൽ അടയ്ക്കാനായിരുന്നു നിർദ്ദേശം.

എൻട്രൻസ് കമ്മീഷ്ണറുടെ പേരിലല്ലാതെ പണമടയ്ക്കാൻ എന്തിന് ഉത്തരവിറക്കിയെന്നും ഇതിന് ആര് അധികാരം തന്നുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. കോടതിയലക്ഷത്തിന് നടപടി വേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്തിമ ഫീസ് ഘടന നിർണയത്തിലെ വാദം കോടതി നാളത്തേയ്ക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top