ആവശ്യം ശൈലജയുടെ രാജി; മന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

Primary health centre kk shailaja about fever

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. രാജി വയ്ക്കാത്ത പക്ഷം മന്ത്രിയെ നിയമസഭയിൽ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കുന്നതിനിടെ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറിയെറിഞ്ഞു.

ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്ന് ഗുരുതരപരാമർശങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രി ശൈലജ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 5 പ്രതിപക്ഷാംഗങ്ങൾ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. വി ബി സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, ടി വി ഇബ്രാഹിം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top