പ്രാഥമിക അധ്യാപന പരിശീലനം പൂർത്തിയാക്കാത്ത അധ്യാപകർക്ക് ജോലിയിൽ തുടരാനാകില്ല

human resource minister on swach bache swasth bharat

പ്രാഥമിക അധ്യാപന പരിശീലനം പൂർത്തിയാക്കാത്ത അധ്യാപകർക്ക് തുടരാനാകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. നിലവിൽ ജോലിചെയ്യുന്ന ഇവർ രണ്ടു വർഷത്തിനകം യോഗ്യത നേടണം. ഇതിന് തയ്യാറല്ലാത്തവർ പുറത്തുപോകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.

‘ആരോഗ്യമുള്ള കുട്ടികൾ, ആരോഗ്യമുള്ള രാജ്യം’ (സ്വസ്ത് ബച്ചേ, സ്വസ്ത് ഭാരത്) പദ്ധതി രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽനിന്ന് കുട്ടികൾക്കെന്താണ് കിട്ടുന്നതെന്നകാര്യം പരിശോധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങളിലെ
കുട്ടികൾക്കായി തുടങ്ങിയ ആരോഗ്യസംരക്ഷണ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ആലുവ എൻ.എ.ഡി. കേന്ദ്രീയവിദ്യാലയത്തിൽ നിർവഹിക്കുകായായിരുന്ന മന്ത്രി.

human resource minister on swach bache swasth bharatനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More