ഇറ്റലിയിൽ ഭൂകമ്പം; ഒരു മരണം, ഒൻപത് പേരെ കാണാതായി

ഇറ്റലിയിലെ ഹോളിഡെ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ ഒരു സ്ത്രീ മരിച്ചു. ഒൻപത് പേരെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇസ്ചിയ ദ്വീപിലെ കസാമിക്കിയോളയിൽ ചർച്ച് തകർന്നാണ് സ്ത്രീ മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് ഒരു കെട്ടിടം തകർന്നാണ് ഏഴു പേരെ കാണാതായത്. ഇവിടെ 25ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഇവർ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
italy earthquake
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here