മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. മാറ്റം ആവശ്യമെങ്കിൽ പാർലമെന്റ് നിയമനിർമ്മാണം നടത്തണമെന്ന് കോടതി പറഞ്ഞു. മുസ്ലിം വിവാഹ മോചനത്തിനായി നിയമം കൊണ്ടുവരണമെന്നും, പാർലമെന്റ് ആറ് മാസത്തിനകം നിയമം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. അടുത്ത ആറ് മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനങ്ങൾ ഒഴിവാക്കണമെന്നും കോടതി അറിയിച്ചു.
മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹർ, ജഡ്ജിമാരായ കുര്യ ജോസഫ്, ആർ എഫ് നരിമാൻ, യുയു ലളിത്, എസ് അബ്ദുൾ നസീർ എന്നിവരുടങ്ങുന്ന ബെഞ്ച് ആറ് ദിവസമെടുത്താണ് വിവിദ കക്ഷികളുടെ വാദം കേട്ടത്.
triple talaq can be continued says sc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here