വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇനി ഡെസ്‌ക്ടോപ്പിലും

whatsapp status available in web

ഫോണിൽ മാത്രം അനുവദിനീയമായിരുന്ന സ്റ്റാറ്റസ് സംവിധാനം ഇനി ഡെസ്‌ക്ടോപ്പിലും ലഭ്യമാകും. കഴിഞ്ഞ വർഷമാണ്
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പുതിയ സ്റ്റാറ്റസ് സംവിധാനം അവതരിപ്പിച്ചത്. ഈ പുതിയ സംവിധാനം ഐ .ഒ.എസ്, ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് ലഭ്യമായിരുന്നു. ഇപ്പോൾ ഇതാ വാട്ട്‌സ്ആപ്പിൻറെ ഡെസ്‌ക് ടോപ്പ് വേർഷനായ വെബിലും സ്റ്റാറ്റസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മൂന്ന് വർഷമായി ഇതിന്റെ പരിശ്രമത്തിലായിരുന്നു കമ്പനി.

ഡെസ്‌ക് ടോപ്പ് വേർഷനായ വെബിൽ ഉപഭോക്താകളുടെ പ്രൊഫൈൽ ചിത്രത്തിന് സമീപത്തായാണ് സ്റ്റാറ്റസ് കാണുന്നതിനുള്ള ഐക്കൺ വാട്ട്‌സ്ആപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ വാട്ട്‌സ്ആപ്പ് ഫ്രണ്ടസിൻറെ സ്റ്റാറ്റസ് കാണാം. വാട്‌സ് ആപിന്റെ പുതിയ സംവിധാന പ്രകാരം ഫോട്ടോ, ജിഫ്, വീഡിയോ, ഇമോജി എന്നിവ സ്റ്റാറ്റസായി നൽകാം. പണമിടപാടുകൾക്കുള്ള സൗകര്യവും കൂടി ഉടൻ തന്നെ വാട്ട്‌സ്ആപ്പിൽ എത്തുമെന്നാണ് സൂചന.

whatsapp status available in web

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top