മധ്യപ്രദേശിൽ അമോണിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

ammonia gas cylinder blast

മധ്യപ്രദേശിലെ ഛിന്ത്വാരയിൽ അമോണിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതേ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട സമീപത്തെ സ്‌കൂളിലെ 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് ഉരുക്കിഴങ്ങ് സൂക്ഷിക്കുന്ന സ്റ്റോറിലെ ശീതീകരണ സംവിധാനത്തിലാണ് ചോർച്ചയുണ്ടായത്.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ വീട്ടിലേക്കു തിരിച്ചു പോയതായും റിപ്പോർട്ടുണ്ട്.

 

ammonia gas cylinder blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top