മൊബൈൽ കോൾ ചാർജ് ഇനിയും കുറയും

രാജ്യത്തെ മൊബൈൽ കോൾ നിരക്കുകൾ വീണ്ടും കുറഞ്ഞേക്കും. ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഐയുസി എന്ന ഇന്റർ കണക്ട് യൂസേജ് ചാർജ് ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്.
നിലവിൽ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളിൽ നിന്ന് ഐയുസിയായി മൊബൈൽ സേവന ദാതാക്കൾ ഈടാക്കുന്നത്. ആദ്യഘട്ടത്തിൽ ഇത് ഏഴ് പൈസയും പിന്നീട് മൂന്ന് പൈസയുമായി കുറയക്കാനാണ് ആലോചിക്കുന്നത്. അടുത്തഘട്ടത്തിൽ ചാർജ് എടുത്തുകളയുകയും ചെയ്യും.
ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏത് നെറ്റ്വർക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് നൽകുന്നത്. ഇതോടെയാണ് ഐയുസിയിൽ കുറവു വരുത്താൻ ട്രായ് തീരുമാനിച്ചത്.
mobile call charge to be reduced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here