ഹോണ്ട ഷോറൂമിൽ യുവതി കാർ വാങ്ങാനെത്തിയത് നാല് ചാക്ക് നോട്ടുകളുമായി; നോട്ടുകൾ എണ്ണി കഷ്ടപ്പെട്ട് ജീവനക്കാർ; വീഡിയോ വൈറൽ

Woman buys car with 4 full sacks of 1-yuan notes

Subscribe to watch more

പുതിയ കാർ വാങ്ങാൻ പോകുന്നതും പണം നൽകുന്നതുമൊന്നും വാർത്തയല്ല. എന്നാൽ ഇവിടെ ഒരു യുവതി കാർ വാങ്ങാനെത്തിയത് നാല് ചാക്ക് നോട്ടുകളുമായി !! അതും ഒരു യുവാൻ മാത്രം മൂല്യമുള്ള നോട്ടുകളുമായി !! ഈ നാല് ചാക്ക് നോട്ടുകൾ എണ്ണി തീർക്കാൻ കഷ്ടപ്പെടുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയിലാണ് സംഭവം.

ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ഹോണ്ട കാർ ഷോറൂമിലാണ് കൗതുകകരമായ സംഭവം നടന്നത്. ചെറിയ തുകകളായി കാർ പേയ്‌മെന്റ് നടത്താൻ സാധിക്കുമോ എന്ന് ചോദിച്ചാണ് സ്ത്രീ ഷോറൂം മാനേജരെ ബന്ധപ്പെടുന്നത്. പറ്റുമെന്ന് മാനേജർ ഉറപ്പും നൽകി. തുടർന്ന് ഷോറൂമിലെത്തിയ അവർ ജീവനക്കാരോട് കാർ തുറന്ന് പണം എടുത്തു കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ കാർ തുറന്ന ജീവനക്കാർ ഞെട്ടി. നാല് ചാക്ക് നിറയെ പണമായിരുന്നു അവർ കൊണ്ടു വന്നത്. പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും പ്രധാന പണി’. 20 ജീവനക്കാർ ചേർന്ന് രണ്ടര മണിക്കൂർ കൊണ്ടാണ് നാല് ചാക്കിലേയും പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഷോറൂം ജീവനക്കാർക്ക് പുറമേ കാർ മെക്കാനിക്കുകളേയും കൂടെ കൂട്ടിയാണ് ഈ ‘എണ്ണൽ പണി’ പൂർത്തിയാക്കിയത്.

രണ്ട് ലക്ഷം യുവാന്റെ കാർ വാങ്ങിയ അവർ ബാക്കി പണം മൊബൈൽ ബാങ്കിംഗിലൂടെ അടച്ചു തീർത്തുവെന്നും മാനേജർ പറയുന്നു.

Woman buys car with 4 full sacks of 1-yuan notes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top