കോഴിക്കോട് ഓട്ടോ ബസ്സിലിടിച്ച് ഒരാൾ മരിച്ചു

accident tipper lorry hit mother child

കോഴിക്കോട് കൊടുവള്ളിയിൽ ഓട്ടോയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അണ്ടോണ പുലിക്കുന്നുമ്മൽ ഷിബിന്റെ ഭാര്യ അശ്വനി രാജ് ആണ് മരിച്ചത്. അശ്വനിയുടെ അമ്മ ചിത്ര(42), മകൾ അവന്ദിത(2) ഓട്ടോ ഡ്രൈവർ താമരശ്ശേരി ചെമ്പായി സിദ്ദീഖ് എന്നിവർക്ക് പരിക്കേറ്റു.

മോഡേൺ ബസാർ വളവിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ഓട്ടോ കെഎസ്ആർടിസി ബസ്സിലിടിച്ച് അപകടമുണ്ടായത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഓട്ടോയും കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top