ശൈലജയ്‌ക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കി. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് നീക്കം ചെയ്തത്. സിംഗിള്‍ ബെഞ്ചില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കണമെങ്കില്‍ അവിടെ തന്നെ റിവ്യൂ ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചപ്പോള്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചിരുന്നത്. ബാലാവകാശ കമ്മീഷനിൽ നിയമിച്ച ആറംഗങ്ങളിൽ രണ്ടംഗങ്ങളുടെ നിയമനമാണ് റദ്ദാക്കിയത്.
മന്ത്രിയുടെ വാദം കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തി എന്ന വസ്തുത അടിസ്ഥാനമാക്കിയാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. മന്ത്രി കേസിൽ കക്ഷിയല്ലെന്നും വ്യക്തിയുടെ അസാന്നിധ്യത്തില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിധിയിൽ അനിവാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതെ സമയം പരാമർശം നീക്കം ചെയ്തെങ്കിലും നിയമനങ്ങളുമായി ബന്ധപ്പെട്ട മറ്റ് അപ്പീലുകളെ ഇൗ വിധി ബാധിക്കില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ബാലാവകാശ കമ്മീഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അപ്പീലുകൾ നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here