21വര്‍ഷം ചെയ്യത്ത കുറ്റത്തിന് ജയിലില്‍; ഒടുക്കം 21കോടി നഷ്ടപരിഹാരം

സാത്താന്‍ ആരാധനയുടെ പേരില്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കുറ്റാരോപിതരായി ജയില്‍ ശിക്ഷ അനുഭവിച്ച അമേരിക്കന്‍ ദമ്പതികള്‍ കുറ്റവിമുക്തര്‍. 21കൊല്ലത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷമാണ് ഇവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ദമ്പതികള്‍ക്ക് 21കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.
ഫ്രാന്‍ കെല്ലറും ഭാര്യ ഡാന്‍ കെല്ലറുമാണ് 21 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം നിരപരാധികളാണെന്നു കണ്ടെത്തി വിട്ടയച്ചത്. 2013ല്‍ ഇവര്‍ കുറ്റവിമുക്തരായെങ്കിലും കോടതി നഷ്ടപരിഹാരം അനുവദിച്ചതും കുറ്റ വിമുക്തരാണെന്ന് പ്രഖ്യാപിച്ചതും ഇപ്പോഴാണ്. ഡേകെയര്‍ നടത്തിയ ഇവര്‍ ഇവിടുത്തെ തന്നെ കുട്ടികളെ സാത്താന്‍ സേവയ്ക്ക് ഉപയോഗിച്ചെന്നും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് കേസ്. 1992 ലായിരുന്നു കേസില്‍ ഇവര്‍ ജയിലിലായത്.
അന്വേഷണത്തില്‍ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു. കുട്ടികള്‍ പലരും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ദമ്പതികള്‍ക്കെതിരേ കഥകള്‍ മെനയുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.നഷ്ടപരിഹാരമായി ലഭിച്ച തുക തങ്ങള്‍ക്ക് ഏറെ ആശ്വാസമാണെന്ന് ദമ്പതികള്‍ പറഞ്ഞു. ജയില്‍മോചിതരായതിന് ശേഷം ജോലിയൊന്നും ഇല്ലാത്തതിനാല്‍ പട്ടിണിവരെ കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here