Advertisement

പുറത്തിറങ്ങുംമുമ്പ് 50 രൂപ നോട്ട് മുബൈ സ്വദേശിയുടെ കയ്യിൽ

August 25, 2017
0 minutes Read
50-note-new.

റിസർവ്വ് ബാങ്ക് പുറത്തിറക്കാനിരിക്കുന്ന 50 രൂപ നോട്ട് മുംബൈ സ്വദേശിയുടെ കയ്യിൽ. ആർബിഐ നാട്ട് പുറത്തിറക്കുന്നതിന് മുമ്പാണ് മുംബൈ സ്വദേശിയുടെ കയ്യിൽ നോട്ട് കണ്ടെത്തിയത്. ഇയാളുടെ കയ്യിലുള്ള നോട്ടിന്റെ ചിത്രം ദേശീയ മാധ്യമാണ് പുറത്തുവിട്ടത്. ഈ നോട്ടിൽ ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പുമുണ്ട്. ഹമ്പിയുടെ ചിത്രവും ഫഌറസെന്റ് ബ്ലൂ നിറവുമുള്ള നോട്ടിന് 66 മില്ലി മീറ്റർ വീതിയും 135 മില്ലി മീറ്റർ നീളവും ഉണ്ട്.

പുതിയ 200 രൂപ നോട്ടുകൾ ഇന്ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാൽ 50 രൂപ നോട്ടുകൾ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമല്ല. അതകിനിടയിലാണ് ആർബിഐ ഗവർണറുടെ ഒപ്പോടുകൂടിയ പുതിയ നോട്ടുകൾ പ്രചരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top