മുബൈയില്‍ ട്രെയിന്‍ പാളം തെറ്റി

മുംബൈയില്‍ അന്ധേരി – ഛത്രപതി ശിവജി ടെര്‍മിനല്‍ ഹാര്‍ബര്‍ പാതയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. രാവിലെ പത്തുമണിയോടെ മാഹിമിന് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.അപകടത്തെ തുടര്‍ന്ന് വാട് ല- അന്ധേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. ഉത്കല്‍ എകസ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. 156 പേര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ ദില്ലിയില്‍ നിന്നുള്ള കഫിയത്ത് എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ 80 പേര്‍ക്കാണ് പരുക്കേറ്റത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here