Advertisement

ബസിലേക്ക് പെട്രോൾ ഒഴിച്ചു; ഡ്രൈവറുടേയും കണ്ടക്ടറുടേയും സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത് 150 പേരുടെ ജീവൻ

August 26, 2017
Google News 1 minute Read
bus driver and conductor jointly saved 150 lives

ഗുർമീത് റാം റഹീമിന്റെ അറസ്റ്റിനോടനുബന്ധിച്ച് രാജ്യത്ത് അരങ്ങേറുന്ന കലാപ പരമ്പരകളുടെ ഇനിയും ഉയർന്നേക്കാവുന്ന മരണസംഘ്യയിൽ നിന്ന് 150 പേരുടെ ജീവൻ രക്ഷിച്ചത് ഈ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലായിരുന്നു. ബസിന് തീ കൊളുത്താൻ പെട്രോളുമായി ഓടിയെത്തിയ ഗുർമീത് റാം റഹീം സിങ്ങിന്റെ അനുയായികളിൽനിന്ന് നൂറ്റമ്പതോളം ജീവനുകൾ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ് ഡ്രൈവറായ രമേഷ് കുമാറും കണ്ടക്ടറായ അനിൽകുമാറും.

വടക്കു കിഴക്കൻ ഡൽഹിയിലെ ജ്യോതി നഗറിലൂടെ എഴുപതോളം യാത്രക്കാരുമായി ബസ് ഓടിച്ചു വരികയായിരുന്നു. അപ്പോൾ കറുത്ത നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച നാലു പുരുഷന്മാർ റോഡിൽ പ്രത്യക്ഷപ്പെട്ടു. റോഡ് മുറിച്ചു കടക്കാനായിരിക്കും എന്നു കരുതി രമേഷ് ബസിന്റെ വേഗത കുറച്ചു. എന്നാൽ അപ്പോഴേക്കും
എവിടനിന്ന് എന്നറിയില്ല, നാൽപ്പതോളം ആളുകൾ റോഡിൽ നിറഞ്ഞു. അവരെല്ലാവരും കറുത്ത ഹെൽമറ്റുകൾ ധരിച്ചിരുന്നു.

അവർ ബസ്സിനു നേർക്ക് കല്ലെറിയുകയും ജനാലകളും വാതിലുകളും തല്ലിപ്പൊട്ടിക്കുകയും ചെയ്യാൻ തുടങ്ങി. ഡ്രൈവറുടെ സീറ്റിനടുത്തുള്ള ജനാല തകർത്ത ശേഷം അവർ ഡ്രൈവർ രമേഷ് കുമാറിന്റെ
നേർക്ക് പെട്രോൾ ഒഴിച്ചു. എന്ത് വില കൊടുത്തും യാത്രക്കാരെ രക്ഷിക്കണമെന്ന് നിശ്ചയിച്ച രമേഷ് പെട്രോൾ പുരണ്ട ഷർട്ട് ഞാൻ പുറത്തേക്ക് ഊരിയെറിഞ്ഞു. എന്നിട്ട് പിന്നിലെ വാതിലിലൂടെ യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. യാത്രക്കാർ പുറത്തിറങ്ങിയ നിമിഷം അക്രമികൾ ബസ് അഗ്നിക്കിരയാക്കുകയായിരുന്നു.

ഇതേ സമയം അതേ റൂട്ടിലൂടെ മറ്റൊരു ബസ് എത്തി. ആ ബസ്സിലെ കണ്ടക്ടറായിരുന്നു അനിൽ കുമാർ. മുന്നിലെ ബസ് അക്രമികൾ തടഞ്ഞുനിർത്തിയിരിക്കുന്നത് കണ്ടതോടെ അനിൽകുമാറിന് കാര്യം മനസ്സിലായി. അദ്ദേഹം ബസ്സ് നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി. അതോടെ രമേഷ് കുമാറിന്റെ ബസ്സിൽനിന്ന് ഇറങ്ങിയ യാത്രക്കാർ അനിൽകുമാറിന്റെ ബസ്സിനു സമീപത്തേക്ക് ഓടിയെത്തി. എന്നാൽ അനിൽ കുമാർ അദ്ദേഹത്തിന്റെ ബസിലെ യാത്രക്കാരോട് പുറത്തിറങ്ങാനാണ് ആവശ്യപ്പെട്ടത്.

70-80 യാത്രക്കാർ ആ സമയം ബസ്സിലുണ്ടായിരുന്നു. അക്രമികൾ അനിൽകുമാറിന്റെ ബസിനു സമീപത്തേക്ക് ഓടിയെത്തിയപ്പോഴേക്കും യാത്രക്കാരെ മുഴുവൻ പുറത്തിറക്കാൻ സാധിച്ചിരുന്നു. അവർ ബസ്സിനു നേർക്ക് കല്ലെറിയുകയും തല്ലിത്തകർക്കുകയും ചെയ്തു. പിന്നീട് അക്രമികൾ ആ ബസ്സിനും തീയിട്ടു.

ഇരു ബസിലേയുമായി നൂറ്റിയമ്പതോളം യാത്രക്കാരുടെ ജിവനാണ് അത്തരത്തിൽ രമേഷ് കുമാറും, അനിൽ കുമാറും രക്ഷിച്ചത്.

bus driver and conductor jointly saved 150 lives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here