ഗുർമീത് റാം റഹീമിന്റെ വിധി പ്രഖ്യാപനം റോത്തക്കിലെ ജയിലിൽ

ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന്റെ വിധി റോത്തക്കിലെ ജയിലിൽ പ്രഖ്യാപിക്കും. സുനെരിയ ജയിൽ പ്രത്യേക സിബിഐ കോടതിയായി പ്രഖ്യാപിച്ചു. ഗുർമീത് കുറ്റക്കാരനെന്ന് വിധിച്ചതോടെ ഉണ്ടായ കലാപത്തിൽ ഉത്തരേന്ത്യയിൽ കൊല്ലപ്പെട്ടത് 30ലേറെ പേരായിരുന്നു.
ഇനിയും ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു അപൂർവ്വ നടപടി. മുമ്പ് ശ്രീ പെരുമ്പുത്തൂരിൽ രാജിഗാന്ധിവധിക്കപ്പെട്ട കേസിൽ ചെന്നൈ പൂനമല്ലിയിലെ മിലിട്രി ബേസ് ക്യാംപ് കോടതിയാക്കി പ്രഖ്യാപിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here