Advertisement

ഗുർമീത് വിധിയിൽ കലാപം; ഹരിയാന സർക്കാരിനെതിരെ ഹൈക്കോടതി

August 26, 2017
0 minutes Read
gurmeet

ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപത്തിൽ ഹരിയാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി.

രാഷ്ട്രീയ ലാഭങ്ങൾക്കായി അക്രമങ്ങൾക്ക് വഴിയൊരുക്കിയെന്നാണ് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. മുഖ്യമന്ത്രിയ്ക്ക് എങ്ങനെയാണ് കാര്യങ്ങളിൽ വ്യക്തതയില്ലാതിരിക്കുന്നതെന്നും സർക്കാർ അക്രമികൾക്ക് കീഴടങ്ങിയോ എന്നും കോടതി ചോദിച്ചു.

ഹരിയാനയിലും പഞ്ചാബിലും ഡൽഹിയിലെ ചില ഭാഗങ്ങളിലും ഗുർമീത് അനുകൂലികൾ നടത്തിയ ആക്രമണങ്ങളിൽ 30ലേറെ പേർ കൊല്ലപ്പെടുകയും പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമങ്ങളിൽ ഉണ്ടായ വ്യാപക നാശനഷ്ടം നികത്താൻ ഗുർമീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top