ആധാർ വിവരങ്ങൾ സിഐഎ ചോർത്തിയെന്ന് വിക്കിലീക്‌സ്

ഇന്ത്യയിലെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാർ അമേരിക്കൻ ചാരസംഘടനയായ സിഐഎ ചോർത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തൽ. വ്യാഴാഴ്ചയാണ് വിക്കിലീസ് ഈ വിവരം പുറത്തുവിട്ടത്.
അതീവ സുരക്ഷ ആവശ്യമുള്ള ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളാണ് ആധാറിൽ ഉൾപ്പെട്ടിട്ടുള്ളത്. കണ്ണ്, വിരലടയാളം തുടങ്ങിയ രേഖകൾ ഉൾപ്പെട്ടതാണ് ഈ വിവരങ്ങൾ. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധി വന്നതിന് തൊട്ട് പിന്നാലെയാണ് വിക്കിലീക്‌സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അതേസമയം ചോർച്ചയുണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകാരണം.
Have CIA spies already stolen #India‘s national ID card database? #aadhaar #biometric https://t.co/zqJmkaoiw8 #modi
— WikiLeaks (@wikileaks) August 25, 2017
See also “#Aadhaar in the hand of spies” https://t.co/J0sBghQ6EJ
— WikiLeaks (@wikileaks) August 25, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here